ഗുവാഹതി/ന്യൂഡൽഹി: വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയ കേസിൽ മേജർ ജനറൽ, രണ്ട് കേണലുകൾ, നാല് പട്ടാളക്കാർ എന്നിവർക്ക് പട്ടാളക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1994ൽ അസമിലെ ദിബ്രുഗഢിൽ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ പ്രവർത്തകരായ അഞ്ചുപേരെ വധിച്ച കേസിലാണ് വിധി.
അസമിലെ രണ്ട് ഇൻഫൻററി മൗണ്ടൻ ഡിവിഷനിൽ മേജർ ജനറലായിരുന്ന എ.കെ. ലാൽ, കേണലുമാരായ തോമസ് മാത്യു, ആർ.എസ്. സിബിരൻ, പട്ടാളക്കാരായ ദിലീപ് സിങ്, ജഗ്ദിയോ സിങ്, അൽബിന്ദർ സിങ്, ശിവശങ്കർ സിങ് എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഇതിൽ മേജർ ജനറൽ എ.കെ. ലാലിനെ ഒരു വനിതാ പട്ടാള ഒാഫിസറുടെ പരാതിയെത്തുടർന്ന് 2010ൽ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതികൾക്ക് വിധിക്കെതിരെ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാം.
ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ പ്രവർത്തകരായ പ്രബിൻ സോണോവാൾ, പ്രദീപ് ദത്ത, ദേബാജിത്ത് ബിസ്വാസ്, അഖിൽ സോണോവാൾ, ഭാബെൻ േമാറാൻ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്. 1994 ഫെബ്രുവരി 17 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് അസമിലെ തിൻസുകിയ ജില്ലയിലെ വിവിധയിടങ്ങളിൽെവച്ച് ഇവർ കൊല്ലപ്പെട്ടത്.
അസമിലെ തലാപ് ടീ എസ്റ്റേറ്റിലെ അസം ഫ്രോണ്ടിയർ ടീ കമ്പനി ജനറൽ മാനേജർ രാമേശ്വർ സിങ്ങിനെ ഉൾഫ തീവ്രവാദികൾ വധിച്ചതിനെ തുടർന്നാണ് വിദ്യാർഥി യൂനിയൻ പ്രവർത്തകരെ പട്ടാളത്തിെൻറ നേതൃത്വത്തിൽ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചത്. സംഭവത്തിൽ അന്നത്തെ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ വൈസ് പ്രസിഡൻറും ഇന്നത്തെ ബി.ജെ.പി നേതാവുമായ ജഗ്ദീഷ് ഭുയാൻ ഗുവാഹതി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾക്കെതിരെ സി.ബി.െഎ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ സൈനികകോടതി പ്രത്യേക വിചാരണക്കായി കേസ് ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.