ന്യൂഡൽഹി: അസമിൽ സായുധസേനയും െപാലീസും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകേളാട് വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് അയച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ചോദ്യംചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി.
സി.ആർ.പി.എഫ്, ദേശീയ മനുഷ്യാവകാശ കമീഷൻ, അസം ചിരാങ് ജില്ലയിലെ സൈനിക കമാൻഡർ എന്നിവരോടും കോടതി പ്രതികരണം തേടി. മുൻ സർക്കാർ ഉദ്യോഗസ്ഥനായ ഇ.എ.എസ്. ശർമയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. 2017 ഏപ്രിലിൽ സി.ആർ.പി.എഫ് െഎ.ജി രജനീഷ് റായ് നൽകിയ ഒരു റിപ്പോർട്ടിനെ തുടർന്നാണ് ശർമ സുപ്രീംകോടതിയെ സമീപിച്ചത്.
ബോഡോലാൻഡ് ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെന്നു സംശയിച്ച് രണ്ടുപേരെ വെടിവെച്ചു കൊന്നുവെന്നാണ് െഎ.ജിയുടെ റിപ്പോർട്ട്. 2017 മാർച്ച് 30ന് സൈന്യം നടത്തിയ സംയുക്ത തിരച്ചിലിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.