ന്യൂഡൽഹി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകർ സജീവമാണെന്ന നുണപ്രചാരണവുമായി സമൂഹ മാധ്യമമായ ട്വിറ്ററിൽ വ്യാജചിത്രങ്ങൾ. എന്നാൽ, ഇത് കേരളത്തിലെ പ്രളയത്തിേൻറതല്ലെന്നും കഴിഞ്ഞവർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഗുജറാത്തിലുണ്ടായ വെള്ളെപ്പാക്കത്തിെൻറതാണെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശകർ പൊളിച്ചടുക്കി.
രാവും പകലുമെന്നില്ലാതെ അരിയും ഭക്ഷ്യധാന്യങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന തിരക്കിലാണ് ആർ.എസ്.എസ് പ്രവർത്തകർ എന്ന വാക്കുകളോടെയാണ് ‘ഫ്രണ്ട്സ് ഒാഫ് ആർ.എസ്.എസ്’ എന്ന അക്കൗണ്ടിൽനിന്ന് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
‘കേരളത്തിലെ ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും ആർ.എസ്.എസ് വിദ്വേഷം പ്രമാദമാണല്ലോ. കേരളത്തിെൻറ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാണ്. ആർ.എസ്.എസ് പ്രവർത്തകരിൽനിന്നും മറ്റ് സംഘ് സംഘടനകളിൽനിന്നും സഹായം സ്വീകരിക്കാൻ അവർക്ക് യാതൊരു മടിയുമില്ല’ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. ഇൗ രണ്ട് ട്വീറ്റുകൾക്കും ആയിരത്തിലേറെ മറുട്വീറ്റുകളും ലഭിച്ചു.
രാഷ്ട്രീയ ആക്രമണങ്ങളിലൂടെ ആർ.എസ്.എസുകാരെ കൊന്നുതീർക്കുന്ന സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ പ്രവർത്തകർ ആശ്വാസം എത്തിക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്ന തരത്തിലുള്ള ട്വീറ്റും ഉണ്ട്. പുഴയിൽ തകർന്നുവീണ റെയിൽ പാളത്തിലൂടെയടക്കം ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന ആർ.എസ്.എസുകാരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിച്ചത്.
എന്നാൽ, ചിത്രങ്ങളുടെ യാഥാർഥ്യം സമൂഹ മാധ്യമങ്ങൾ തന്നെ വെളിപ്പെടുത്തിയതോടെ വ്യാജ പ്രചാരണം വഴിമുട്ടി. ഇതേ ചിത്രങ്ങൾ ഗുജറാത്തിലെ വെള്ളപ്പൊക്ക സമയത്തും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2017ലുണ്ടായ പ്രളയത്തിൽ 200ലേറെ പേർ അവിടെ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.