ലഖ്നോ: താന്‍ ഒരു ഫക്കീറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് അതേ നാണയത്തില്‍ മറുപടിയുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. നോട്ട് അസാധുവാക്കിയ മോദിയുടെ നടപടിമൂലം ജനങ്ങളാണ് ഫക്കീറായതെന്ന് മായാവതി പറഞ്ഞു. ‘‘അദ്ദേഹം ഫക്കീറല്ല. വളരെയധികം സമ്പന്നനാണ്. സമ്പന്നരെ സംരക്ഷിക്കുന്ന ഒരാളെങ്ങനെ ഫക്കീറാവും?’’ -മായാവതി ചോദിച്ചു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നടന്ന ബി.ജെ.പി പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന. ‘‘ഞാന്‍ ഒരു ഫക്കീറാണ്. എനിക്കുള്ള ചില്ലറയുമായി ഞാന്‍ പുറത്തുപോകും’’ -മോദി പറഞ്ഞു.
ഇതിനെതിരെ പ്രതികരിച്ച മായാവതി, നോട്ട് അസാധുവാക്കല്‍ 90 ശതമാനം വരുന്ന രാജ്യത്തെ സാധാരണക്കാരെയും ദുരിതത്തിലാക്കിയെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഏകാധിപത്യസമീപനമാണ് അതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പല്ലും നഖവും ഉപയോഗിച്ച് മോദി സര്‍ക്കാറിന്‍െറ എല്ലാ തെറ്റായ നയങ്ങളെയും ബി.എസ്.പി പാര്‍ലമെന്‍റിനകത്തും പുറത്തും എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.