കലക്​ടറുടെ വ്യാജ പ്രസ്​താവനകൾ; ലക്ഷദ്വീപിൽ വ്യാപക പ്രതി​ഷേധം, കിൽത്താനിൽ കോലം കത്തിച്ചു

കവരത്തി: എറണാകുളത്ത്​ നടന്ന വാർത്താസമ്മേളനത്തിൽ കലക്​ടർ അസ്കർ അലി വ്യാജ പ്രസ്​താവനകൾ നടത്തിയെന്നാരോപിച്ച്​ ലക്ഷദ്വീപിൽ വ്യാപക പ്ര​തിഷേധം. കിൽത്താൻ ദ്വീപിൽ പ്രതിഷേധക്കാർ കലക്​ടറുടെ കോലം കത്തിച്ചു. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന്​ കേസുകൾ വർധിക്കുന്നുവെന്ന്​ കലക്​ടർ പറഞ്ഞിരുന്നു. ഇത്​ കൂടാതെ മറ്റു വീടുകളിൽ മെഴുതിരി കത്തിച്ചും സമൂഹമാധ്യമങ്ങളിലൂടെയും കലക്​ടർക്കെതിരെ പ്രതിഷേധമിരമ്പി.

ലക്ഷദ്വീപിലെ നടപടികള്‍ ദ്വീപുവാസികളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നാണ്​ കലക്ടര്‍ എസ്. അസ്കര്‍ അലി കൊച്ചിയിൽ​ വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. മദ്യവില്‍പന ലൈസന്‍സ് വിനോദസഞ്ചാര മേഖലക്കുവേണ്ടി മാത്രമാണ് അനുവദിച്ചത്. കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. സ്ഥാപിത താല്‍പര്യക്കാര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപിൽ നിയമവിരുദ്ധ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ട്​. ദ്വീപിലെ പൊതുസമൂഹത്തി​െൻറ പിന്തുണ ഭരണകൂടത്തിനുണ്ട്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. അതിനാലാണ് ഗുണ്ടനിയമം നടപ്പാക്കിയത്.

നിലവിൽ രണ്ടിലധികം കുട്ടികളുള്ളവർക്ക് ​െതരഞ്ഞെടുപ്പിൽ മത്സരിക്കാം. വിജ്ഞാപനം വന്നശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുന്നവർക്കാണ് അയോഗ്യത. അത് നയപരമായ തീരുമാനമാണ്. ബീച്ച് കൈയേറി നിർമിച്ച ഷെഡുകളാണ് പൊളിച്ചുനീക്കിയത്‌. ബോട്ടുകൾക്ക് ആവശ്യമുള്ളതി​െനക്കാൾ ഷെഡ്ഡുകൾ നിർമിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തത്. കവരത്തിയിലാണ് ആദ്യമായി പ്രതിഷേധം ഉണ്ടായതും സമരക്കാർക്കെതിരെ നടപടി എടുത്ത​െത​ന്നും അദ്ദേഹം മറുപടി നൽകി.

ബീഫും ചിക്കനും ഉച്ചഭക്ഷണത്തിൽനിന്ന് മാറ്റിയിട്ടുണ്ട്. ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയിൽ കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമായി. ഉച്ചഭക്ഷണത്തിൽ നോൺ വെജ് ഉണ്ട്. മീനും മുട്ടയുമാണ് കുട്ടികൾക്ക് നല്ലത്. സ്വാതന്ത്ര്യം കിട്ടി 73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ല. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മികച്ച നിലവാരമുള്ള ഇൻറര്‍നെറ്റ് ഉറപ്പാക്കാനുള്ള ‍വന്‍കിട പദ്ധതി പൂര്‍ത്തിയാക്കും.

അഗത്തി വിമാനത്താവളം നവീകരിക്കുന്നു. കാർഷികരംഗത്തും മികച്ച പദ്ധതികൾ നടപ്പാക്കുന്നുണ്ട്​. കേരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. മികച്ച ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കും.

തദ്ദേശീയർക്കുകൂടി തൊഴിലവസരം കിട്ടുന്നതിന് ടൂറിസംരംഗത്ത് പദ്ധതികൾ നടപ്പാക്കുന്നുണ്ട്​. സ്ത്രീകളുടെ സ്വയംപര്യാപ്തതക്ക്​ സ്വാശ്രയസംഘങ്ങൾ തുടങ്ങി. അത്യാസന്നരോഗികളെ കൊച്ചിയിൽ എത്തിക്കാൻ എല്ലാ സംവിധാനവുമുണ്ട്. കവരത്തി, അഗത്തി, മിനിക്കോയി എന്നിവിടങ്ങളിൽ ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിച്ചു. ടൂറിസം സീസണിലെ തിരക്ക് കണക്കിലെടുത്ത്​ താൽക്കാലിക്കാരെ എടുക്കാറുണ്ട്. കരാറുകാരെ ഓഫ് സീസണിൽ പിരിച്ചുവിടും. നുണക്കഥകൾ പ്രചരിപ്പിക്കുന്നത് സ്ഥാപിത താൽപര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തും സമരവേലിയേറ്റം

അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച ലക്ഷദ്വീപ് കലക്ടർ വി.എ. അസ്കർ അലിക്കെതിരെ എറണാകുളത്തും പ്രതിഷേധ വേലിയേറ്റം. വാർത്താസമ്മേളനം നടക്കുന്നതിനിടെ എറണാകുളം പ്രസ്​ ക്ലബിന് പുറത്ത് യൂത്ത് കോൺഗ്രസ്, എൻ.വൈ.സി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചു.

എറണാകുളത്ത് വാർത്താസമ്മേളനം നടത്തി മടങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു. കലക്ടര്‍ക്ക് നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്‍കൂട്ടിയറിഞ്ഞ് പൊലീസും പ്രസ് ക്ലബ് പരിസരത്ത് തമ്പടിച്ചിരുന്നു. എന്നാല്‍, പൊലീസിനെ മറികടന്ന് ചില പ്രവര്‍ത്തകര്‍ കാറിന് മുന്നിലെത്തുകയായിരുന്നു.

പ്രതിഷേധം നടത്തിയതിന് ഒമ്പത് സി.പി.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

Tags:    
News Summary - False statements of the Collector; Widespread protests in Lakshadweep and burning of coffins in Kiltan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.