ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയുടെ രക്തസാക്ഷിയായ കോണ്‍ഗ്രസ് വക്താവിെൻറ ഭാര്യ സുദര്ശന് ടി.വിക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. ഒരു ചാനല്‍ ചര്‍ച്ചയിൽ ബി.ജെ.പി നേതാവ് സംബിത് പത്രയുടെ വിദ്വേഷത്തിനും പോര്വിളിക്കുമൊടുവില് കുഴഞ്ഞുവീണു മരിച്ച കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയുടെ ഭാര്യ സംഗീത ത്യാഗിയാണ് ചാനലുകളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേരയുടെ ഭാര്യയും എഴുത്തുകാരിയുമായ കോട്ട നീലിമക്കൊപ്പമാണ് സംഗീത സുപ്രീംകോടതിയിലെത്തിയത്. മുസ്ലിംകളുടെ സിവില്‍ സര്‍വിസ് പ്രവേശനം 'യു.പി.എസ്.സി ജിഹാദ്' ആക്കിയ സുദര്ശന് ടി.വി മുസ്ലിം സമുദായത്തെ നിന്ദിക്കുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഇത്തരം ചാനലുകളെ നിയന്ത്രിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുന്ന കാര്യം ആലോചിക്കുമെന്ന് കോടതിപറഞ്ഞിരുന്നു. തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ സുദര്ശന് ടി.വിയുടെ കാര്യത്തില്‍ നിലപാട് മാറ്റി. തങ്ങള്‍ അനുമതി നല്കിയ പരിപാടിയുടെ പേരില്‍ സുദര്ശന് ടി.വിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന് മറുപടി ലഭിക്കും വരെ കേസ് മാറ്റിവെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.