ഫാനി ചുഴലിക്കാറ്റ്: ഒഡീഷയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ്

ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒഡീഷയിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇളവ് നൽകി. സംസ്ഥാനത്തെ 11 തീരദേശ ജില്ലകളിലെ രക്ഷാ, സന്നദ്ധ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇളവ് നൽകിയത്.

പുരി, ജഗത് സിങ്പുർ, കേന്ദ്രപാറ, ഭദ്രക്, ബാലസോർ, മയൂർഭാഗ്, ഗജപതി, ഗൻജം, ഖുർദ, കട്ടക്, ജയ്പുർ എന്നീ ജില്ലകൾക്കാണ് ഇളവ് ബാധകമാവുന്നത്.

പെരുമാറ്റച്ചട്ടത്തിൽ ഇളവ് തേടി മുഖ്യമന്ത്രി ബിജു പട്നായിക് തെരഞ്ഞെടുപ്പ് കമീഷന് നേരത്തെ കത്ത് നൽകിയിരുന്നു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് ഏപ്രിൽ 29ന് പൂർത്തിയായിട്ടുണ്ട്.

ഫാനി ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ബൗദ്ധ്, കാലഹൻഡി, സബൽപുർ, ദിയോഗാർഗ്, സുന്ദർഗാഹ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

Tags:    
News Summary - Fani Cyclone: Election Commission lifts poll code in Odisha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.