കാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു -പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ചരിത്രപരമായ ചുവടുവെപ്പാണെന്നും ചില ശക്​തികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേ​ന്ദ്ര മോദി.

ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​പ​രി​ഷ്​​ക​ര​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ മന്ത്രി കേ​ന്ദ്ര ​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ജി പ്രഖ്യാപിച്ചതി​െൻറ പശ്ചാത്തലത്തിലാണ്​ ബില്ലിനെ ന്യായീകരിച്ച്​ പ്രധാനമന്ത്രി രംഗത്തെത്തിയത്​.

കാർഷിക മേഖലയിലെ ഒ​േ​ട്ടറെ ദുരിതങ്ങളിൽനിന്ന്​ കർഷകർക്ക്​ ആശ്വാസമേകുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ സഹായിക്കുന്നതുമടക്കം നിരവധി നല്ലകാര്യങ്ങൾ ബില്ലിലൂടെ സാധ്യമാവുമെന്ന്​ മോദി അവകാശപ്പെട്ടു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.