ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമനിർമാണം കർഷകവിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട ഓര്ഡിനന്സിന്മേല് നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ കോർപറേറ്റുവത്കരണത്തിന് വഴിയൊരുക്കുന്നതാണ് മൂന്ന് ഓര്‍ഡിനന്‍സുകളും. കരാര്‍ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാര്‍ പൂർണമായും കളത്തിനു പുറത്താകുമെന്നും പ്രേമചന്ദ്രന് മുന്നറിയിപ്പ് നല്കി.
കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലുകൾ സാമ്രാജ്യത്വത്തിെൻറ ലജ്ജാവഹമായ ദിനങ്ങളിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുപോകുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും പേരുടെ സാമ്പത്തിക താൽപര്യങ്ങൾക്കും ലാഭത്തിനുമായി കൃഷിയെ വാണിജ്യവത്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാറെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.