ന്യൂഡൽഹി: കാർഷിക ബിൽ പാസായതോടെ വ്യവസായികളും കർഷകരും തമ്മിലുള്ള അന്തരം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ. കർഷകരുടെ വീട്ടുപടിക്കൽ സാധനങ്ങൾ വാങ്ങാൻ വ്യവസായികൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കർഷകർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയാം. പ്രതിപക്ഷം പറയുന്നത് പോലെയല്ല കാര്യങ്ങൾ. ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്ക് കാര്യങ്ങളെല്ലാം അറിയാം. അവരുടെ ഉൽപ്പന്നങ്ങൾ ആരൊക്കെ വാങ്ങുമെന്നും അവർക്കറിയാം. വ്യവസായികൾ കർഷകരുടെ വീടുകളിലെത്തി സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാവുന്ന സ്ഥിതിലേക്കാണ് കാര്യങ്ങൾ എത്താൻ പോകുന്നത്- അദ്ദേഹം പറഞ്ഞു.
'ഗ്രാമീണ കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടും, ഇവിടേക്ക് വ്യവസായികൾക്ക് നേരിട്ട് എത്തി സാധനങ്ങൾ തെരഞ്ഞെടുക്കും. അവർക്ക് വേണ്ട ഉൽപ്പന്നങ്ങളുടെ വില ഇരുവർക്കും ചർച്ചയിലൂടെ തീരുമാനിക്കാം. സാധനങ്ങൾ ഗതാഗത ചെലവില്ലാതെ കർഷകർക്ക് വിൽക്കാനുമാവും. കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കാൻ എങ്ങോട്ടും പോവേണ്ടി വരില്ലെന്നും തോമർ പറഞ്ഞു.
കഴിഞ്ഞ 20നാണ് പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധം അവഗണിച്ച് ബി.ജെ.പി സർക്കാർ കാർഷിക ബിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.