ഇംഫാൽ: മണിപ്പൂരിൽ സംഘർഷബാധിതമായ ജിരിബാം ജില്ലയിൽ ഗ്രാമമുഖ്യന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ രണ്ട് ഫാം ഹൗസുകൾക്ക് തീയിട്ടു. ഹിൽഘട്ട് ഗ്രാമപഞ്ചായത്ത് പ്രധാനായ എൽ. സോമോറെൻഡ്രോയുടെ ഫാം ഹൗസുകൾക്കാണ് ശനിയാഴ്ച രാത്രി തീവ്രവാദികൾ തീയിട്ടത്. ഇതേ ജില്ലയിലെ ബോറോബെക്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിനു നേരെ ശനിയാഴ്ച രാവിലെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായെങ്കിലും ആൾനാശമില്ല.
200ലേറെ പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്ത മെയ്തെയ്- കുക്കി കലാപം ഇപ്പോഴും തുടരുകയാണ്. ഇംഫാൽ താഴ്വരയിലും പരിസരങ്ങളിലും ആളിപ്പടർന്ന കലാപത്തിനിടെ ശാന്തമായിരുന്ന ജിരിബാമിൽ കഴിഞ്ഞ മേയിൽ ഒരു കർഷകന്റെ മൃതദേഹം അംഗവിച്ഛേദം നടത്തിയ നിലയിൽ കണ്ടെത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെയും ആയിരങ്ങൾ ഭവനരഹിതരായിട്ടുണ്ട്.
അതിനിടെ, മണിപ്പൂരിലെ തൂബാൽ ജില്ലയിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. 9എം.എം പിസ്റ്റൾ, നാല് കൈബോംബുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.