ന്യൂഡൽഹി: കേന്ദ്രത്തിെൻറ കർഷകവിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നേരത്തേ ഇൗസ്റ്റിന്ത്യ കമ്പനിയായിരുെന്നങ്കിൽ ഇപ്പോൾ രാജ്യത്ത് 'വെസ്റ്റിന്ത്യ കമ്പനി'യാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാർഷികനിയമങ്ങളെ എതിർക്കുന്നത് കർഷകർക്കു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിക്കൂടിയാണ്.
കർഷകരുടെ ഹൃദയത്തിൽ കത്തികൊണ്ട് കുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള കർഷകസംഘങ്ങളുമായുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ജി.എസ്.ടി, നോട്ട് നിരോധനം എന്നിവകൊണ്ട് ഇതിനകംതന്നെ കർഷകരെ ആക്രമിച്ചു. എന്നാൽ, അതിനെക്കാൾ ഹാനികരമാണ് ഈ മൂന്ന് നിയമങ്ങൾ എന്ന് തെളിയും.
കർഷകൻ വെറും കർഷകനല്ല. അവർക്ക് വേണ്ടിയുള്ള ശബ്ദം യുവാക്കളിലും സൈനികരിലും പൊലീസിലും എല്ലാമുണ്ട്. ഈ ശബ്ദങ്ങളിലൂടെ ഇന്ത്യ ഒരിക്കൽക്കൂടി സ്വാതന്ത്ര്യം നേടും. നിലമേറ്റെടുക്കലിനെതിരെ ആദ്യം യുദ്ധത്തിനിറങ്ങിയപ്പോൾ മാധ്യമങ്ങൾ എല്ലാംചേർന്ന് തന്നെ ആക്രമിച്ചു. നോട്ട്നിരോധനം കള്ളപ്പണത്തിനെതിരായ യുദ്ധമാണെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ, അതു കള്ളമായിരുന്നു. അസംഘടിത വിഭാഗമായ കർഷകർ, തൊഴിലാളികൾ, ദരിദ്രർ എന്നിവരെ കൂടുതൽ ദുർബലരാക്കുക എന്നതായിരുന്നു അതിെൻറ ലക്ഷ്യം. ജി.എസ്.ടിയുടെയും ലക്ഷ്യം അതു തന്നെയായിരുന്നു -രാഹുൽ ചൂണ്ടിക്കാട്ടി.
യോഗത്തിെൻറ 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. രാജ്യത്തുടനീളം കർഷക പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടെയാണ് കർഷകരുമായി രാഹുലിെൻറ കൂടിക്കാഴ്ച. പഞ്ചാബിലും ഹരിയാനയിലും കോൺഗ്രസിെൻറ നേതൃത്വത്തിലാണ് കർഷകസംഘടനകൾ പ്രക്ഷോഭം നടത്തുന്നത്.
ന്യൂഡൽഹി: വിശപ്പുതാങ്ങാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് തങ്ങളെന്ന് ബിഹാറിലെ ചമ്പാരനിൽനിന്നുള്ള കർഷകനായ ധീരേന്ദ്ര കുമാർ രാഹുലിനോട് പറഞ്ഞു. മിനിമം താങ്ങുവിലയിൽ ഒരാളും തെൻറ ഉൽപന്നങ്ങൾ വാങ്ങില്ലെന്ന് ഭയക്കുന്നതായി മഹാരാഷ്ട്ര യാവത്മാലിലെ കർഷകനായ അശോക് ഭൂത്ര പരിതപിച്ചു. പ്രതിഷേധിക്കുന്ന കർഷകനെ ജയിലിലടക്കും. മുമ്പ് ഈസ്റ്റിന്ത്യ കമ്പനി നടത്തിയ അതേ തന്ത്രമാണ് ഇപ്പോൾ കേന്ദ്രം പയറ്റുന്നത്. കർഷകരെയും ചെറുകിട കച്ചവടക്കാരെയും കൊള്ളയടിക്കുക എന്ന തന്ത്രം. കർഷകർക്ക് ഉൽപന്നത്തിെൻറ വില കിട്ടാതാവുേമ്പാൾ ആത്മഹത്യകൾ പെരുകുമെന്നും ഭൂത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.