സ​മ​ര​സ്​​ഥ​ല​ത്ത്​ ട്രാ​ക്​​ട​റി​ൽ നി​ന്ന്​ വീ​ണ്​ ക​ർ​ഷ​ക​ൻ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഢ്​: ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നി​ടെ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള 28കാ​ര​നാ​യ ക​ർ​ഷ​ക​ന്​ ദാ​രു​ണാ​ന്ത്യം. തി​ക്​​രി അ​തി​ർ​ത്തി​യി​ലെ സ​മ​ര സ്​​ഥ​ല​ത്ത്​ വ​ള​ണ്ടി​യ​ർ ആ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ൽ​ദീ​പ്​ സി​ങ്​ ട്രാ​ക്​​റി​ൽ നി​ന്ന്​ വീ​ണ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബ​ഹാ​ദൂ​ർ​ഗ​ഡ്​ ബൈ​പാ​സ്​ റോ​ഡി​ൽ ഈ ​മാ​സം അ​ഞ്ചി​നാ​ണ്​ അ​പ​ക​ടം.

ട്രാ​ക്​​ട​ർ ട്രോ​ളി​യി​ൽ ഇ​രു​ന്ന്​ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ്​ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. റോ​ഹ്​​ത​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​ക്കി​ടെ​യാ​യി​രു​ന്നു മ​ര​ണം. സ​മ​ര​ത്തി​നി​ടെ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ്​ പ​ല​വി​ധേ​ന ജീ​വ​ൻ​വെ​ടി​ഞ്ഞ​ത്.

Tags:    
News Summary - Farm worker killed in tractor accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.