ന്യൂഡൽഹി: കേരളത്തിലെ നെൽകർഷകരുടെ ആത്മഹത്യയെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടില്ലെന്ന് ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.
കൃഷിയിറക്കാൻ വായ്പ തേടി ബാങ്കുകളെയെല്ലാം സമീപിച്ചെന്നും ഒരു ബാങ്കും വായ്പ നൽകാൻ തയാറായില്ലെന്നും സർക്കാറും ബാങ്കുകളുമാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ തകഴിയിലെ നെൽകർഷകനായ കെ.ജി. പ്രസാദ് നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ താൻ പരാജയപ്പെട്ടെന്ന കുറിപ്പും വിഡിയോയും തയാറാക്കിവെച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. എന്നാൽ, ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.