അടിസ്​ഥാന താങ്ങുവില, വൈദ്യുതി ഭേദഗതി ബിൽ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ പ്രധാനമന്ത്രിക്ക്​ കർഷകരുടെ തുറന്ന കത്ത്​

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചതിന്​ പിന്നാലെ വിവിധ ആവശ്യ​ങ്ങൾ ഉന്നയിച്ച്​​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കർഷകരുടെ തുറന്നകത്ത്​. അടിസ്​ഥാന താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളാണ്​ കത്തിൽ സൂചിപ്പിക്കുന്നത്​. കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടേതാണ്​ കത്ത്​.

കാർഷിക വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണം. വൈദ്യുതി ഭേദഗതി ബിൽ ​പിൻവലിക്കണം. കർഷകരുമായി കേ​ന്ദ്രസർക്കാർ ഇനിയും ചർച്ചക്ക്​ തയാറാകണം -തുടങ്ങിയവയാണ്​ കത്തിലെ പ്രധാന ആവശ്യങ്ങൾ.

മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യ​െപ്പട്ട്​ നടത്തിയ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്​റ്റർ ചെയ്​ത കേസുകൾ പിൻവലിക്കണം. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കായി സ്​മാരകം നിർമിക്കണം -കത്തിൽ പറയുന്നു.

വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്ന നിലപാടിലാണ്​ കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതിൽ മോദിയെ നന്ദി അറിയിച്ച സംയുക്ത കിസാൻ മോർച്ച, 11 വട്ട ഉഭയകക്ഷി ചർച്ച നടത്തിയിട്ടും പരിഹാരം കാണാതെ ഏകപക്ഷീയമായ പാത മോദി തെരഞ്ഞെടുത്തെന്നും പറഞ്ഞു.

രാജ്യതലസ്​ഥാനത്ത്​ എയർ ക്വാളിറ്റി മാനേജ്​മെൻറ്​ കമീഷൻ, 2021ലെ അഡ്​ജോയിനിങ്​ ഏരിയാസ്​ ആക്​ട്​ എന്നിവയിലെ കർഷകർക്കെതിരായ വ്യവസ്​ഥകൾ എടുത്തുകളയണം. ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി കർഷകകൊലപാതകവുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആ​ഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയെ പുറത്താക്കണമെന്നും അറസ്​റ്റ്​ ചെയ്യണമെന്നും കർഷകരുടെ കത്തിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Farmers Body Writes Open Letter To PM Lists 6 Demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.