കർഷക സമരം; ഹരിയാനയിലെ ഇന്‍റർനെറ്റ് നിരോധനം നീട്ടി

ചണ്ഡീഗഡ്: കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് ശനിയാഴ്ച വരെ നീട്ടിയതായി ഹരിയാന സർക്കാറിന്‍റെ ഔദ്യോഗിക ഉത്തരവ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷം ഏഴ് ഇടങ്ങളിലെ സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.

ഫെബ്രുവരി 11 ന് അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം ന​ട​പ്പാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ 12 ആ​വ​ശ്യ​ങ്ങ​ളു​ടെ അംഗീകാരത്തിനായാണ് ക​ർ​ഷ​ക​രു​ടെ സ​മ​രം. മൂന്നംഗ കേന്ദ്രമന്ത്രിമാർ നടത്തിയ അർധരാത്രിവരെ നീണ്ട ചർച്ചയിൽ വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതിൽ ഉറപ്പു നൽകാൻ തയാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (നോൺ പൊളിറ്റിക്കൽ), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകൾ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Farmers’ protest: Haryana extends mobile internet suspension in 7 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.