ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡിസംബറിൽ തങ്ങൾക്കു നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ നിറവേറ്റിയില്ലെങ്കിൽ നിർത്തിവെച്ച സമരം പുനരാരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച മുന്നറിയിപ്പ് നൽകി.
മോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യമൊട്ടുക്കും കർഷകർ വഞ്ചനദിനമായി ആചരിച്ച് രാഷ്ട്രപതിക്ക് കത്തയച്ചശേഷമാണ് കർഷകരുടെ മുന്നറിയിപ്പ്. സമരം നിർത്തുന്നതിന് സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജില്ല, ബ്ലോക്ക് ആസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധമാചരിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ േകാലം കത്തിക്കുകയും െചയ്തു. തുടർന്ന് കർഷകർ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ മുഖേനയും അഡീഷനൽ ജില്ല മജിസ്ട്രേറ്റുമാർ മുഖേനയും രാഷ്ട്രപതിക്ക് കത്തയച്ചു.
രാജ്യത്തെ അന്നദാതാക്കളോട് സർക്കാർ കാണിച്ച വഞ്ചനക്കെതിരെ രാഷ്ട്രപതി ഭരണഘടനപരമായ ബാധ്യത നിർവഹിക്കണമെന്ന് കത്തുകളിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് കേന്ദ്ര സർക്കാർ രേഖാമൂലം സമർപ്പിച്ച ഉറപ്പുകളിൽ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല.
അവ എത്രയും പെട്ടെന്ന് നടപ്പാക്കിയില്ലെങ്കിൽ നിർത്തിവെച്ച സമരം പുനരാരംഭിക്കേണ്ടിവരും. ബി.ജെ.പിയെ ശിക്ഷിക്കാനും തോൽപിക്കാനും 'മിഷൻ ഉത്തർപ്രദേശു'മായി ഇറങ്ങാനും പ്രചാരണം നടത്താനും മോർച്ച തീരുമാനിച്ചു.
ഈമാസം മൂന്നിന് നടക്കുന്ന വാർത്തസമ്മേളനത്തിൽ പ്രചാരണത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.