കടക്കെണി; നിലമുഴുത് മറിക്കാൻ കാളകൾക്ക് പകരം മക്കളെ ഉപയോഗിച്ച് കർഷകൻ

അമരാവതി: കൃഷിയിടത്തിൽനിന്ന് നല്ല വിളകൾ ലഭിക്കാൻ രാപ്പകൽ അധ്വാനിക്കുന്നവരാണ് കർഷകർ. സാമ്പത്തികം പ്രതികൂലമായാൽ പോലും നിലമുഴുത് വിളവിറക്കാൻ അവർ കഷ്ടപ്പെട്ട് പ്രയത്നിക്കും. കടം കയറി നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടരുമ്പോഴും അതിജീവനത്തിനായി പോരാടുന്ന ഒരു കർഷകന്‍റെ നിസ്സഹായാവസ്ഥയാണ് ആന്ധ്രപ്രദേശിൽനിന്ന് പുറത്തുവന്നത്.

നിലം ഉഴുതുമറിക്കാൻ കാളയോ ട്രാക്റ്ററോ ഇല്ല. പകരം സമിയുല്ല എന്ന കർഷകന് പാടത്തേക്ക് ഇറക്കേണ്ടി വന്നത് തന്‍റെ മൂന്ന് മക്കളെയാണ്. ആന്ധ്രാപ്രദേശിലെ വെങ്കടഗിരിക്കോട്ടയിലാണ് സംഭവം. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പിതാവിന്‍റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് മൂന്ന് മക്കളും നിലമുഴുതുന്നതിന് സമിയുല്ലയെ സഹായിക്കുകയായിരുന്നു. കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്ന തുകയാണ് ഇവരുടെ ഏക വരുമാനം.

കോവിഡ് വ്യാപനം സിമിയുല്ലയുടെ കുടുംബത്തെ വലിയ കടക്കെണിയിലാക്കിയിരുന്നു. പുതുതായി കൃഷിയിറക്കുന്നതിനുള്ള വിളകൾ സംരക്ഷിക്കാനുള്ള കീടനാശിനികൾ പോലും വാങ്ങാൻ പണമില്ലാത്ത സാഹചര്യമായിരുന്നു. വയലിൽ സമിയുല്ലയുടെ കൂടെയുണ്ടായിരുന്നവർ പിതാവും മക്കളും നിലം ഉഴുത് മറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഷയം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

Tags:    
News Summary - Farmer's Sons Plough Farm Field Due to Lack of Oxen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.