കർഷകമാർച്ചിനിടെ ഉപയോഗിക്കുന്ന ട്രാക്ടറുകളെന്ന വ്യാജേന ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന എ.ഐ ചിത്രം.

കർഷക സമരം: യഥാർത്ഥ ട്രാക്ടറുകൾക്കു പകരം എ.ഐ ചിത്രം പ്രചരിപ്പിക്കുന്നു

ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ നടത്തുന്ന ചലോ ദില്ലി കർഷകമാർച്ചിനിടെ ഉപയോഗിക്കുന്ന ട്രാക്ടറുകളെന്ന വ്യാജേന എ.ഐ ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നു.

കർഷക സമരം പൊളിക്കാനും ജനമധ്യത്തിൽ താറടിച്ചു കാട്ടാനുമുള്ള സമൂഹ വിരുദ്ധ ശക്തികളുടെ ശ്രമമാണ് സംഭവത്തിനു പിന്നിലെന്നാണ് കരുത​പ്പെടുന്നത്. യഥാർഥ ട്രാക്ടറുകർക്കു പകരം അത്യന്താധുനികവും പരിഷ്‍കരിച്ചതുമായ ട്രാക്ടറുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കർഷകർക്ക് ഇതിനു മാത്രം പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് അന്വേഷിക്കണമെന്ന് ചിത്രത്തിനു താഴെ ഒരാൾ ചോദിക്കുന്നു.

ഇത്തരം ട്രാക്ടറുകൾക്ക് കണ്ണീർ വാതക ഷെല്ലുകളെ പ്രതിരോധിക്കാനും ബാരിക്കേഡുകൾ നീക്കം ചെയ്യാനും കഴിയുമെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പ് പറയുന്നു. പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരെ പിന്നോട്ടടിപ്പിക്കാനാണ് ചിത്രം വൈറലാക്കുന്നത്. എക്സിൽ പോസ്റ്റു ചെയ്ത ഇത്തരം ഒരു ചിത്രത്തിന് 20,000ത്തിലധികം കാഴ്‌ചക്കാരാണ് ലഭിച്ചത്. 



Tags:    
News Summary - Farmers strike: AI replaces real tractors with image circulating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.