ഐ.ടി.ഒ മേഖലയിൽ സംഘർഷഭരിതമായതോടെ കേന്ദ്രസേനയിറങ്ങി. സംഘർഷം ഡൽഹി പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് കേന്ദ്രസേനയിറങ്ങിയത്.
അക്രമങ്ങളിൽ പങ്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. മാർച്ചിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്ന് കർഷക സംഘടനകൾ.
ഡൽഹി മെട്രോ സർവിസ് ഭാഗികമായി നിർത്തിവെച്ചു. ട്രാക്ടർ റാലിയിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് നടപടി.
സെൻട്രൽ ഡൽഹിയിലെെഎ.ടി.ഒ മേഖലയിൽ സംഘർഷം. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.
കർഷക റാലിയിൽ വീണ്ടും സംഘർഷം. ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സിംഘു അതിർത്തിയിൽനിന്നുള്ള കർഷകർ ഡൽഹിയിലെ റിങ് റോഡിൽ പ്രവേശിച്ചു.
കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി പൊലീസ്. അതിർത്തികളിൽ കർഷകർക്ക് ട്രാക്ടറുകളുമായി കടന്നുപോകാൻ അനുവാദം നൽകി. മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെ പോകാനാണ് അനുവാദം നൽകിയത്. പൊലീസ് തന്നെ ബാരിക്കേഡുകൾ മാറ്റി.
ട്രാാക്ടർ റാലി രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനെ വിലക്കി കർണാൽ ബൈപ്പാസിൽ പൊലീസ് തീർത്ത ബാരിക്കേഡുകൾ കർഷകർ തകർത്തു. പൊലീസും കർഷകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.