ചെങ്കോട്ടയിൽ കർഷകർ കെട്ടിയ കൊടികൾ പൊലീസ് നീക്കി. ട്രാക്ടറുകളുമായി കർഷകർ ചെങ്കോട്ടയിൽ നിന്ന് പുറത്തുകടന്നതോടെ ചെങ്കോട്ടയുടെ പ്രധാന കവാടം അടച്ചു.
ന്യൂഡൽഹി: ചെങ്കോട്ടയിൽ കർഷകർ കെട്ടിയ കൊടികൾ പൊലീസ് നീക്കി. ട്രാക്ടറുകളുമായി കർഷകർ ചെങ്കോട്ടയിൽ നിന്ന് പുറത്തുകടന്നതോടെ ചെങ്കോട്ടയുടെ പ്രധാന കവാടം അടച്ചു. ഡൽഹിയിൽ നിന്ന് സമരസ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള നേതൃത്വത്തിന്‍റെ ആഹ്വാനം വന്നതോടെ ഡൽഹി ശാന്തമാകുകയാണ്. ഡൽഹിയിലെ പ്രധാന പാതകളെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. 15000 കർഷകർ നരത്തിൽ ശേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
റിപബ്ലിക്ക് ദിനത്തില് കാര്ഷിക നിയമങ്ങള്ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷമുണ്ടായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാകക്ക് താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട സംഘർഷമായിരുന്നു ഡൽഹിയിൽ.
കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനായിരുന്നു സർക്കാർ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. ഐ.ടി.ഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളിലാണ് പൊലീസ്.
ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.
റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. ഡൽഹിയിലേക്ക് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് തല്ലിചതച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാരിക്കേഡ് മറിക്കടക്കാൻ കർഷകർ ശ്രമിച്ചതോടെ ദിൽഷാദ് ഗാർഡനിലും സംഘർഷം അരങ്ങേറി. കർഷരുടെ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സെൻട്രൽ ഡൽഹിയിലെ െഎ.ടി.ഒ മേഖലയിൽ സംഘർഷം തുടരുകയാണ്. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.
അതേസമയം രാവിലെ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്. നാലുലക്ഷത്തോളം കർഷകർ ട്രാക്ടർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രാക്ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു.
ചെങ്കോട്ടയിൽ കർഷകർ കെട്ടിയ കൊടികൾ പൊലീസ് നീക്കി. ട്രാക്ടറുകളുമായി കർഷകർ ചെങ്കോട്ടയിൽ നിന്ന് പുറത്തുകടന്നതോടെ ചെങ്കോട്ടയുടെ പ്രധാന കവാടം അടച്ചു.
ട്രാക്ടർ പരേഡ് അവസാനിപ്പിച്ച് സമരസ്ഥലത്തേക്ക് മടങ്ങാൻ കർഷകരോട് നേതൃത്വം ആഹ്വാനം ചെയ്തു. സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
സർക്കാർ. കർഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. ചെങ്കോട്ടയിൽ വെളിച്ചം കെടുത്തിയിരിക്കുകയാണ് പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വെളിച്ചം ഇല്ലാതാക്കിയത്.
പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേഗം അതിർത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അമരീന്ദർ സിങ് അപലപിച്ചു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കാനായി അമരീന്ദർ സിംഗ് ഡൽഹിയിലെതത്ി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
അക്രമത്തെ തള്ളിപ്പറഞ്ഞ് സി.പി.ഐ നേതാവ് ആനിരാജ. അക്രമികൾ സമരത്തിൽ നുഴഞ്ഞുകയറിയോ എന്നന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഐ.ടി.ഒയിൽ മാത്രം സംഘർഷമുണ്ടായത്? സിംഘുവിലും തിക്രിയിലും എന്തുകൊണ്ട് സംഘർഷമുണ്ടായില്ലെന്നും ആനിരാജ ചോദിച്ചു.
രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറി.
രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തും.
റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. സംഭവങ്ങൾ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചർച്ചചെയ്യാനുമാണ് യോഗം വിളിക്കുന്നത്.
72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തത്. സമരത്തിന് പൂർണപിന്തുണ നൽകിയ സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ നന്ദി പറഞ്ഞു.
കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ ആരോപിച്ചു.
ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. ചെങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ് തരൂർ വിശേഷിപ്പിച്ചത്. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയിൽ പറക്കരുതെന്ന് തരൂർ പറഞ്ഞു. തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.