ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വിളിച്ചു ചേർത്ത കിസാൻ മഹാപഞ്ചായത്ത്. വിജയം കാണാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് സമ്മേളനത്തിൽ കർഷകർ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.
സമരം നടത്തുന്നിടത്തായി ശ്മശാനം ഒരുക്കിയാലും ഡൽഹി വിടില്ല. വിജയം കാണാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കുറച്ചു കർഷകർ മാത്രമാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എത്ര കർഷകർ സമര രംഗത്തുണ്ടെന്ന് അവർക്ക് ഇവിടെ വന്നാൽ കാണാം. നമ്മുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങട്ടെ, പാർലമെന്റിൽ ഇരിക്കുന്ന ജന പ്രതിനിധികളുടെ ചെവികളിൽ വരെ അതു ചെന്നെത്തെട്ടെയെന്നും കർഷക നേതാക്കൾ ആവർത്തിച്ചു.
15 സംസ്ഥാനങ്ങളിൽ നിന്നുളള കർഷകർ ഉൾപ്പടെ പതിനായിരക്കണക്കിനു കർഷകരാണു സമ്മേളനത്തിൽ പങ്കെടുത്തത്. പേമാരിയെയും പ്രതിസന്ധികളെയും അവഗണിച്ചാണ് കർഷകർ കിസാൻ മഹാപഞ്ചായത്തിലേക്ക് എത്തിയത്.
കർഷകർ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ് അവർക്കൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.