കശ്മീർ: പുതിയ വിവാദത്തിന് തിരികൊളുത്തി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുല്ല. ഇന്ത്യാ വിഭജനത്തിന് കാരണക്കാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, സർദാർ വല്ലാഭായി പേട്ടൽ, മൗലാന അബ്ദുൽ കലാം ആസാദ് എന്നിവരാണെന്നും പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്ന വിഭജനത്തിന് എതിരായിരുന്നെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഒരു ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കവെയാണ് വിവാദ പരാമർശം.
വിഭജനവുമായി ബന്ധപ്പെട്ട കമീഷെൻറ റെക്കോർഡ് കൈയ്യിലുണ്ട്. മുസ്ലിം, സിഖ് അടക്കമുള്ള ന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാൽ ഇന്ത്യയെ വിഭജിക്കേണ്ടതില്ലെന്നായിരുന്നു റെക്കോർഡിലുള്ളതെന്നും അബ്ദുല്ല വ്യക്തമാക്കി. ജിന്ന ഇതിനെ അനുകൂലിച്ചപ്പോൾ നെഹ്റു, ആസാദ്, പേട്ടൽ എന്നിവർ എതിർത്തു. ഇതാണ് ജിന്ന പാകിസ്താൻ രൂപീകരിക്കുന്നതിലേക്ക് നയിച്ചതെന്നും അബ്ദുല്ല വ്യക്തമാക്കി.
സംഭവം വിവാദമാവുകയും കേന്ദ്ര മന്ത്രി ജിതേന്ദർ സിങ് ഫറൂഖ് അബ്ദുല്ലയോട് ഉപഭൂഖണ്ഡത്തിെൻറ ചരിത്രം ഒന്നു കൂടി വായിക്കണമെന്ന് ആവശ്യെപ്പടുകയും ചെയ്തു. തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം ഉന്നയിച്ച് ഫറൂഖ് അബ്ദുല്ല വർഗീയ പ്രശ്നമുണ്ടാക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.