സത്യസന്ധനാകൂ എന്ന്​ മോദിയോട്​ ഫാറൂഖ്​ അബ്​ദുല്ല; കേന്ദ്ര സർക്കാറിനെ ഇനി ആരും വിശ്വസിക്കില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ ഇനി ആരും വിശ്വസിക്കില്ലെന്ന്​ എം.പിയും ജമ്മു കാശ്​മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്​ അബ്​ദുല്ല. ജമ്മു കാശ്​മീരി​െൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന്​ ഏഴു മാസത്തോളം കരുതൽ തടവിലായിരുന്ന ഫാറൂഖ്​ അബ്​ദുല്ല കഴിഞ്ഞ മാർച്ചിലാണ്​ സ്വതന്ത്രനായത്​. തടവിൽ നിന്ന്​ പുറത്തു വന്ന ശേഷം ആദ്യമായി എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നാഷനൽ കോൺഫറൻസ്​ നേതാവ്​ രൂക്ഷവിമർശനം ഉന്നയിച്ചത്​.

ജമ്മു കാശ്​മീരിന്​ പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്​ 2019 ആഗസ്​റ്റ്​ അഞ്ചിനാണ്​. മേഖലയിൽ വർധിച്ച സേനാവിന്യാസം അടക്കമുള്ള അസാധാരണ നടപടികൾ ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ ആരംഭിച്ചിരുന്നു. അസാധാരണ നടപടികൾ എന്തിനു വേണ്ടിയാണെന്ന്​ ആരായാൻ പ്രധാനമന്ത്രിയെ താൻ നേരിട്ട്​ സന്ദർശിച്ചിരുന്നുവെന്ന്​ ഫാറുഖ്​ അബ്​ദുല്ല പറഞ്ഞു. എന്നാൽ, കൈകൊള്ളാൻ പോകുന്ന നടപടികൾ സംബന്ധിച്ച്​ നരേന്ദ്ര മോദി നേരിയ സൂചന പോലും നൽകിയില്ല. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്ത്​ പറയാവുന്നതാണെന്ന്​ ഞാൻ കരുതുന്നില്ല - ഫാറൂഖ്​ പറഞ്ഞു.

'ഇത്​ ഗാന്ധിയുടെ ഇന്ത്യയല്ല. കേന്ദ്ര സർക്കാറിനെ ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല. അവർ നുണ പറയാത്ത ഒരു ദിവസം പോലും ഇല്ല' -അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രജയ​ോട്​ വിന​യത്തോടെ പറയാനുള്ളത്​ ഇതാണ്​, സത്യസന്ധനാകൂ... യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കൂ, ചെയ്​തത്​ ശരിയായിരുന്നില്ലെന്ന്​ അദ്ദേഹത്തിനറിയാം'- ഫാറൂഖ്​ തുടർന്നു.

കാശ്​മീരി​െൻറ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ടും തെരുവുകളിൽ വലിയ പ്രതിഷേധങ്ങൾ എന്തുകൊണ്ടാണ്​ ഉണ്ടാകാതിരുന്നതെന്ന​ ചോദ്യത്തിന്​ ജനങ്ങൾ കൊല്ലപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മറുപടി. ​'ൈദവത്തിൽ സമർപ്പിച്ച്​ ക്ഷമിക്കാൻ ജനങ്ങളോട്​ ഞങ്ങളാണ്​ ആവശ്യപ്പെട്ടത്​. ഇല്ലെങ്കിൽ ആളുകൾ കൊല്ലപ്പെടുമായിരുന്നു.' -അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം ആളുകളെ കൂട്ടക്കൊല ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആളുകൾ കൊല്ലപ്പെടരുതെന്ന്​ തങ്ങൾ ആ​ഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാശ്​മീരി​െൻറ പ്രത്യേക പദവി എടുത്തു കളയുന്ന സമയത്തെ ഗവർണറായിരുന്ന സത്യപാൽ മാലികിനെ ഉദ്ധരിച്ചാണ്​ സമരങ്ങളെ കൂട്ടക്കൊലയിലൂടെ നേരിടാനുള്ള ആസൂത്രണം ഉണ്ടായിരുന്നുവെന്ന്​ ഫാറൂഖ്​ അബ്​ദുല്ല ആരോപിച്ചത്​.

'വളരെ അപരിചിതവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ്​ സംഭവിച്ചത്​. ഒരിക്കലും സംഭവിക്കുമെന്ന്​ കരുതാത്ത കാര്യങ്ങളായിരുന്നു അത്​. പുറത്തിറങ്ങാൻ അനുവാദമില്ലെന്ന്​ പൊലീസ്​ വന്ന്​ പറയുമ്പോഴാണ്​ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്​. ഡോക്​ടറെ കാണാൻ പോലും യാചിക്കേണ്ട അവസ്​ഥയായിരുന്നു'- കരുതൽ തടവിനെ കുറിച്ച്​ അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ഇന്ത്യ​േയാടൊപ്പം നിന്നവരാണ്​. എന്നാൽ, (ഇപ്പോഴത്തെ നടപടികൾ) നൽകുന്ന സന്ദേശം മറ്റൊന്നാണ്​. നമ്മൾ രാജ്യത്തി​െൻറ കൂടെ നിൽക്കേണ്ടതില്ലെന്ന ചിന്തയും ഭയവും ജനങ്ങളിലുണ്ട്​. ഇന്ത്യയുടെ കൂടെ നിന്നാൽ എന്തൊക്കെയാണ്​ സംഭവിക്കുക എന്നതാണ്​ ഇപ്പോൾ കാണുന്ന​തെന്നും അദ്ദേഹം പറഞ്ഞു.

83 കാരനായ ഫാറൂഖ്​ അബ്​ദുല്ലയും മകൻ ഉമർ അബ്​ദുല്ലയും പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തിയുമടക്കം ജമ്മു കാശ്​മീരിലെ രാഷ്​ട്രീയ നേതാക്കളെയെല്ലാം തടവിലാക്കിയായിരുന്നു കേന്ദ്ര സർക്കാർ കാശ്​മീരി​െൻറ പ്രത്യേക പദവി എടുത്തു കളഞ്ഞത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.