ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ജനുവരി ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധം. 2016 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് ഏർപ്പെടുത്തിയത്. 2017 മുതൽ നാലുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനും ഫാസ്ടാഗ് നിർബന്ധമാക്കി. 2021 ഏപ്രിൽ ഒന്നു മുതൽ തേർഡ് പാർട്ടി ഇൻഷുറൻസിനും ഫാസ്ടാഗ് നിർബന്ധമാണ്. ഇലക്ട്രോണിക് പണമിടപാട് പ്രോത്സാഹിപ്പിക്കുക, ടോൾകേന്ദ്രങ്ങളിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, സമയം, ഇന്ധനം എന്നിവ ലാഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് നടപ്പാക്കിയത്.
ലഭിക്കുന്ന സ്ഥലങ്ങൾ
പ്രധാന േടാൾ കേന്ദ്രങ്ങൾ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, കോട്ടക്, ആക്സിസ് എന്നീ ബാങ്കുകൾ, പേടിഎം, എയർടെൽ പേമെൻറ് ബാങ്ക്, ആമസോൺ എന്നിവിടങ്ങളിലും ലഭിക്കും.
വിലയെന്ത്?
വാഹനത്തിെൻറ തരമനുസരിച്ച് (കാർ, ജീപ്പ്, വാൻ, ബസ്) വ്യത്യസ്ത നിരക്കാണ് ഫാസ്ടാഗിന് ഈടാക്കുക. വാങ്ങുന്ന സ്ഥാപനമനുസരിച്ചും ചെറിയ വിലവ്യത്യാസമുണ്ടാകും. ടാഗ് നൽകുന്നതിന് ചില സ്ഥാപനങ്ങൾ പ്രത്യേക ചാർജ് ഇൗടാക്കുന്നുണ്ട്. തിരിച്ചറിയൽ രേഖയും വാഹനത്തിെൻറ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫാസ്ടാഗ് എടുക്കാൻ നിർബന്ധമാണ്.
റീചാർജ് രീതി
ഇൻറർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യു.പി.ഐ (യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്), മൊബൈൽ ആപ്പുകളായ പേടിഎം, ഫോൺപേ, ആമസോൺ പേ, ഗൂഗ്ൾ പേ എന്നിവ വഴിയും റീചാർജ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.