നിങ്ങളറിഞ്ഞോ..‍? ഫാസ്ടാഗിൽ ഇന്നു മുതൽ വന്ന മാറ്റങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും..!

ന്യൂഡൽഹി: ടോൾബൂത്തുകളിലെ തിരക്ക് കുറക്കാനും തടസ്സം കൂടാതെയുള്ള യാത്രകൾക്കുമായാണ് ഫാസ്ടാഗ് സംവിധാനങ്ങൾ നടപ്പാക്കിയത്. ദിനംപ്രതി വാഹനങ്ങൾ വർധിച്ച് വരുന്നത് കണക്കിലെടുത്ത് ഫാസ്ടാഗിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ചിലമാറ്റങ്ങളോടെയുള്ള മാർഗനിർദേശം നാഷണൽ പേയ്‌മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) നൽകിയിരുന്നു.

ആഗസ്റ്റ് ഒന്ന് മുതലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കി തുടങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ പാലിക്കാത്ത ഫാസ്ടാഗുകളെ ബ്ലാക് ലിസ്റ്റിൽ ചേർക്കാനിടയുണ്ട്. ടോൾപ്ലാസകളിലെ തിരക്ക് ലഘൂകരിക്കുകയും ഇലട്രോണിക് ടോൾ പേയ്മന്റെ് നടപടിക്രമങ്ങൾക്ക് വാഹനങ്ങൾ ചിലവഴിക്കുന്ന സമയം കുറക്കുക എന്നതാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യം.

എന്തൊക്കെയാണ് മാറ്റങ്ങൾ

കെ.വൈ.സി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ് പ്രധാന മാർഗനിർദേശം. മൂന്ന് മുതൽ അഞ്ചു വർഷം വരെയായ ഫാസ്ടാഗുകൾ നിർബന്ധമായും കെ.വൈ.സി നടപടികൾ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ഇതിന് ഒക്ടോബർ 31വരെ സമയമുണ്ടെങ്കിലും ആഗസ്റ്റ് ഒന്നിനും സമയ പരിധിക്കും ഇടയിൽ കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കില്ലെങ്കിൽ ഫാസ്ടാഗ് അകൗണ്ടുകൾ ബ്ലാക് ലിസ്റ്റ് ചെയ്യാൻ കാരണമായേക്കാം.

അഞ്ചു വർഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകൾ മാറ്റി പുതിയത് എടുക്കണമെന്നാണ് മറ്റൊരു സുപ്രധാന നിർദേശം. അതിനോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ഷാസി നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിക്കണം.

പുതിയ വാഹന ഉടമകൾ(ആഗസ്റ്റ് ഒന്നിനോ, ശേഷമോ  വാങ്ങിച്ചവർ) അവരുടെ ഫാസ്ടാഗ് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് 90 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണം.

ഫാസ്ടാഗ് ഉപയോഗിക്കുന്നവർ അവരുടെ ഡാറ്റാബേസുകൾ പരിശോധിച്ചുറപ്പിക്കുകയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി വാഹനത്തിന്റെ മുൻഭാഗത്തെയും വശങ്ങളിലെയും ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

Tags:    
News Summary - FASTag rules change from today. Do this to avoid getting blacklisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.