മൂന്നാമതും പെൺകുട്ടി: എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി പിതാവ്

മുബൈ: മഹാരാഷ്ട്രയിൽ എട്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി പിതാവ്. ജഗോൺ ജില്ലയിൽ ഞാ‍യറാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്‍റെ വായിൽ പുകയില നിറച്ചായിരുന്നു കൊലപാതകം. മൂന്നാമത്തെകുട്ടിയും പെൺകുട്ടിയായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഗോകുൽ ഗോട്ടിറാം ജാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാദവിന് രണ്ട് പെൺമക്കളുണ്ടായിരുന്നു. സെപ്റ്റംബർ രണ്ടിനായിരുന്നു ഭാര്യ മൂന്നാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രദേശത്തെ ആശാ വർക്കറാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. ജനനം രജിസ്റ്റർ ചെയ്യാൻ ആശാ വർക്കർ വീട്ടിലെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജാദവിനോട് കുട്ടിയെ പറ്റി അന്വേഷിച്ചു. കുട്ടി അസുഖബാധയെ തുടർന്ന് മരണപ്പെട്ടു എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഫർദാപൂർ വക്കോട് റോഡിൽ മൃതദേഹം കുഴിച്ചിട്ടതായും ജാദവ് പറഞ്ഞു.

Tags:    
News Summary - Father Kills 8-Day-Old Daughter By Stuffing Tobacco In Mouth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.