ഫഡ്നാവിസിന്റെ ഭാര്യക്ക് ഒരുകോടിയുടെ കൈക്കൂലി: ഡിസൈനറുടെ പിതാവ് അറസ്റ്റിൽ



മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഡിസൈനറുടെ പിതാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസൈനർ അനിക്ഷ ജെയ്സിങ്ഹണിയെ ഇക്കഴിഞ്ഞ മാർച്ച് 16ന് ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ അറസ്റ്റ് ചെയ്ത അനിൽ ജെയ്സിങ്ഹനിക്കെതിരെ 14 മുതൽ 15 വരെ കേസുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഗുജറാത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. പിതാവിനെ ഒരു കേസിൽ നിന്ന് രക്ഷപ്പെടാൻ അനിക്ഷ ഫഡ്നാവിസിന്റെ ഭാര്യ അമൃതക്ക് ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതി.

Tags:    
News Summary - Father of designer accused of bribing Amruta Fadnavis arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.