ഒരു വർഷ​ത്തിലേറെ ആറാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത പിതാവ്​ അറസ്റ്റിൽ

ഭോപാൽ: ആറാംക്ലാസുകാരിയെ ഒരു വർഷത്തിലേറെ ബലാത്സംഗം ചെയ്​ത പിതാവ്​ അറസ്റ്റിൽ. മധ്യപ്രദേശ്​ ഭോപാലിൽ ജെഹാൻഗിറാബാദ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം.

ഫെബ്രുവരി 28ന്​ ഗോവിന്ദപുരയിൽ മുത്തച്ഛന്‍റെ വീട്ടിൽവെച്ച്​ പിതാവ്​ ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവന്നത്​.

ഒരു വർഷം മുമ്പാണ്​ പെൺകുട്ടിയെ ആദ്യമായി പിതാവ്​ ബലാത്സംഗം ചെയ്​തത്​. മാതാവ്​ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഇയാളുടെ ഇളയ മക്കളും വീട്ടിലുണ്ടായിരുന്ന​േപ്പാഴാണ്​ ക്രൂരകൃത്യം അരങ്ങേറിയതെന്നും പൊലീസ്​ പറഞ്ഞു.

തുടർന്ന്​ പെൺകുട്ടി മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക്​ മാറി താമസിച്ചു. എന്നാൽ ദിവസങ്ങൾക്ക്​ മുമ്പ്​ മുത്തശ്ശി മരിച്ചതോടെ വീട്ടിലെത്തിയ പിതാവ്​ ഫെബ്രുവരി 28ന്​ പെൺകുട്ടിയെ വീണ്ടും ഉപ​ദ്രവിക്കുകയായിരുന്നു. ഇതോടെ പിതാവിന്‍റെ ഉപദ്രവം പെൺകുട്ടി​ മാതാവിനോട്​ തുറന്നുപറഞ്ഞു. മാതാവ്​ ചോദ്യം ചെയ്​തതോടെ ഇരുവരെയും ഇയാൾ മർദ്ദിക്കുകയും ചെയ്​തു. തുടർന്ന്​ ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ്​ പിതാവിനെ അറസ്റ്റ്​ ചെയ്യുമെന്ന്​ ഭയന്നാണ്​ ഒരുവർഷ​േത്താളം ഒന്നും പുറത്തുപറയാതിരുന്നതെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകി. പരാതിയിൽ പിതാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കിയതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Father rapes teenage girl for a year, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.