ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത ്തിന് നോട്ടീസ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് നോട്ടീസ് ന ൽകിയത്.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.ഐ.ടികളിലെ വർധിച്ച് വരുന്ന വിദ്യാർഥി മരണങ്ങൾ അന്വേഷിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രമണ്യം െഎ.െഎ.ടിയിലെത്തിയിരുന്നു. ഫാത്തിമ ലത്തീഫിെൻറ മരണത്തിൽ സത്യാവസ്ഥ പുറത്തുവരുമെന്നും കഴിവുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ നിശാങ്കിെൻറ നിർദേശപ്രകാരമാണ് സെക്രട്ടറി ചെന്നൈ െഎ.െഎ.ടി സന്ദർശിച്ചത്.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി വേണമെന്നാവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാർഥികളുടെ കൂട്ടായ്മയായ ചിന്താബാർ നിരാഹാര സമരത്തിനൊരുങ്ങുകയാണ്.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഫാത്തിമ ലത്തീഫിനെ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് കാരണക്കാരിലൊരാൾ അധ്യാപകനായ സുദർശൻ പത്മനാഭൻ ആണെന്ന ഫാത്തിമയുടെ കുറിപ്പ് ഫോണിൽ നിന്ന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.