കൊല്ലം: ദുരൂഹമരണങ്ങളുടെ പേരിൽ മദ്രാസ് െഎ.െഎ.ടി വീണ്ടും പുകമറയിൽ നിൽക്കുേമ്പാൾ അതിസമർഥയായ മകളെ അകാലത്തിൽ നഷ്ടമായ വേദനയിലുരുകി നീതിക്കായുള്ള കാത്തിരിപ്പിലാണ് കൊല്ലം രണ്ടാംകുറ്റിയിൽ ഒരു കുടുംബം. 2019 നവംബർ ഒമ്പതിന് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിെൻറ കുടുംബത്തിന് നിലവിൽ അന്വേഷണം നടത്തുന്ന സി.ബി.െഎയിലും വിശ്വാസം നഷ്ടമായിരിക്കുന്നു.
2020 ഡിസംബറിൽ സി.ബി.െഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി മൊഴി എടുത്തുപോയശേഷം അന്വേഷണം നിലച്ചമട്ടാണെന്ന് മാതാവ് സജിത ലത്തീഫ് പറയുന്നു. കഴിഞ്ഞദിവസം കാമ്പസിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ഇേൻറൺഷിപ് കോഒാഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരുടെ കാര്യത്തിലും ഫാത്തിമയുടേതിന് സമാനമായ കാരണങ്ങളാണ് െഎ.െഎ.ടി നിരത്തിയത്. കുടുംബത്തെ പിരിഞ്ഞതിലുള്ള മാനസികസമ്മർദമെന്ന് പറഞ്ഞ് സ്ഥാപനം കൈകഴുകുകയാണ്. പഠനം ഗൗരവമായി കണ്ട് എത്തുന്ന കുട്ടികൾക്കാണ് ജീവൻ നഷ്ടമാകുന്നതെന്ന് സജിത പറയുന്നു.
ഫാത്തിമയുടേത് സംഘ്പരിവാർ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള കൊലപാതകമാണെന്ന് കുടുംബം ആവർത്തിക്കുന്നു. കടുത്ത ജാതിവിവേചനം മകൾ നേരിട്ടിരുന്നു. കഴിഞ്ഞദിവസം മലയാളി അധ്യാപകൻ രാജിെവച്ച സംഭവവും അത് ഉൗട്ടിയുറപ്പിക്കുന്നു. ഫോണിൽ കണ്ടെത്തിയ കുറിപ്പിൽ പേരുണ്ടായിരുന്ന അധ്യാപകൻ ഇപ്പോഴും ജോലിയിലുണ്ട്. എന്നാൽ, സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.െഎക്കും താൽപര്യമില്ല. മൊഴിയെടുക്കാൻ വന്ന ഉദ്യോഗസ്ഥർ ഫാത്തിമയുടെ ഫോണിെൻറ േഫാറൻസിക് പരിശോധന കഴിയാൻ പോലും ഏറെ സമയമെടുക്കുമെന്ന് പറഞ്ഞാണ് മടങ്ങിയത്. അദ്ദേഹം മരണം നടന്ന മുറിപോലും സന്ദർശിച്ചില്ല. കോവിഡിെൻറ പേരിൽ കേസ് മാറ്റിെവക്കുേമ്പാഴും രാജ്യത്ത് മറ്റു പല അന്വേഷണങ്ങളും കാര്യമായി നടക്കുകയാണെന്ന് സജിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.