'ആക്രമിക്കപ്പെടുമെന്ന് ഭയമുണ്ട്'; ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ വീടുകൾ ഉപേക്ഷിച്ച് കുടുംബങ്ങൾ

ന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന ആരോപണത്തിന് പിന്നാലെ ജീവിതഭയത്താൽ വീട് ഉപേക്ഷിച്ച് പ്രദേശവാസികൾ. പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വിവിധ ഹിന്ദുത്വ ​സംഘടനകൾ പ്രതിഷേധം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസം​ഗങ്ങളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

ഹിന്ദുത്വവാ​ദികളുടെ കൊലവിളി പ്രസം​ഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടതോടെ ജീവൻ രക്ഷിക്കാൻ കുടുംബത്തോടൊപ്പം നാട് വിടാൻ തീരുമാനിച്ചുവെന്നും ചുറ്റുമുള്ള വീടുകളിൽ നിന്നും ആളുകൾ പോയിരുന്നുവെന്നും പ്രദേശവാസിയായ ഷാൻ മുഹമ്മദ് പറയുന്നു. സ്ഥിതി​ഗതികൾ ഭേദപ്പെട്ടാൽ സംഘം വിഹാറിലേക്ക് തിരിച്ചുപോകാനാണ് ആ​ഗ്രഹമെന്നും ഷാൻ പറയുന്നു.

നിലവിൽ 12ഓളം കുടുംബങ്ങൾ പ്രദേശം വിട്ടതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ തങ്ങൾ ഭയത്തിലാണെന്നും വിഷയത്തിൽ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രദേശവാസികള്ഡ പറഞ്ഞു.

എന്നാൽ സംഭവത്തിൽ പൊലീസ് സംഭവത്തിൽ വിശദീകരണം നടത്തിയിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും മറ്റൊന്നും പുറത്തുപറയാൻ അനുവാദമില്ലെന്നുമായിരുന്നുവെന്നും സംഘം വിഹാർ സ്റ്റേഷൻ ഹൈസ് ഓഫീസർ സരോജ് തിവാരിയുടെ പ്രതികരണം.

ക്ഷേത്രപരിസരത്ത് നിന്നും പശുമാംസം കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹിന്ദുത്വവാദികൾ രം​ഗത്തെത്തിയിരുന്നു. കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി നേതാവും രം​ഗത്തെത്തിയിരുന്നു. 48 മണിക്കൂറിനകം നടപടിയില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ മുസ്‍ലിംകളെയും കൊല്ലുമെന്നാണ് ഭീഷണി. ഭയന്ന മുസ്‍ലിംകൾ പൊലീസിൽ പരാതി നൽകിയതായി റിപ്പോർട്ട്. ആൾക്കൂട്ടത്തിനു നടുവിലിരുന്ന് പ്രാദേശിക ബി.ജെ.പി നേതാവ് പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags:    
News Summary - 'fear of being attacked'; Families left their homes after finding cow meat in the temple premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.