ചെന്നൈ: തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകളില്‍ ഫീസ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുമുതല്‍ പതിനയ്യായിരം രൂപയുടെ വർധനവാണ് ഏര്‍പ്പെടുത്തിയത്. എൻജിനീയറിങ് കോളജുകളിലെ ഫീസ് നിര്‍ണയിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എന്‍.വി. ബാലസുബ്രഹ്മണ്യം കമ്മിറ്റിയാണ് നിരക്ക് പ്രഖ്യാപിച്ചത്. നടപ്പ് അധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.
ഗവൺമെൻറ് േക്വാട്ടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസ് 40,000 ത്തില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിച്ചു. മാനേജ്മെെൻറ് േക്വാട്ടയിലെ ഫീസ് നിലവിലെ 70,000 രൂപയില്‍ നിന്ന് 85,000 രൂപയായി ഉയര്‍ത്തി. 2012 നുശേഷം ഇതാദ്യമായാണ് എൻജിനീയറിങ് കോളജുകളിലെ ഫീസ് കൂട്ടുന്നത്. സ്വാശ്രയ കോളജ് മാനേജ്മെൻറുകളുടെ നിരന്തരഅഭ്യര്ഥന മാനിച്ചാണ് നടപടി. 50 ശതമാനം ഫീസ് വര്‍ധനവാണ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. അണ്ണാ സർവകലാശാലയുടെ കീഴിലാണ് തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.