മുംബൈ: െസാഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ 50ാം സാക്ഷികൂടി കൂറുമാറി. ശൈഖും ഭാര്യ കൗസർബിയും ൈശഖിെൻറ കൂട്ടുകാരനായ തുളസിറാം പ്രജാപതിയും ബസിൽ യാത്രചെയ്യവെ ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്ന് നേരേത്ത സി.ബി.െഎക്ക് മൊഴി നൽകിയ യാത്രക്കാരിയാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. യാത്രയിൽ ഉറങ്ങിയതിനാൽ ഒന്നും ഒാർമയില്ലെന്ന് െമാഴി നൽകിയതിനെ തുടർന്ന് അവർ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയായിരുന്നു. ബുധനാഴ്ച മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്.
2005 നവംബറിലാണ് െസാഹ്റാബുദ്ദീൻ ശൈഖിനെ പൊലീസ് വെടിവെച്ചുകൊന്നത്. വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. സാങ്ക്ളയിൽനിന്ന് ഹൈദരാബാദിലേക്ക് ബസ്യാത്രക്കിടെ അർധരാത്രിയാണ് ശൈഖ്, ഭാര്യ, പ്രജാപതി എന്നിവരെ പിടികൂടിയതെന്ന് സി.ബി.െഎ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.