ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെടുന്ന ഡോക ്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ മൃതദേഹം സംസ്ഥാന സർക്കാ റിെൻറ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. 50 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതന് സർക്കാർ ജോലിയും നൽകും. നേരത്തെ പ്രഖ്യാപിച്ച പത്തുലക്ഷം രൂപക്ക് പുറമെയാണിത്.
രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ വകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തൂപ്പ് തൊഴിലാളികൾ തുടങ്ങിയവർക്ക് ഇതിന് അർഹത ഉണ്ടായിരിക്കും. ബുധനാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇക്കാര്യമറിയിച്ചത്. ഇൗയിടെ ചെന്നൈയിൽ മരിച്ച രണ്ട് േഡാക്ടർമാരുടെ സംസ്കാരം പ്രദേശവാസികൾ തടഞ്ഞത് വൻ വിവാദത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.