ജയിലിൽനിന്ന് മത്സരിക്കുന്ന സിഖ് വിഘടനവാദി അമൃത്പാൽ സിങ് ലീഡ് ചെയ്യുന്നു

ചണ്ഡിഗഡ്: പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന  സിഖ് വിഘടനവാദിയും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിങ് മുന്നേറുന്നു. 10.30 വരെയുള്ള ട്രെൻഡ് അനുസരിച്ച് കോൺഗ്രസിന്‍റെ കുൽബിർ സിങ് സൈറയൈ 44,000 വോട്ടുകൾക്ക് അമൃത്പാൽ പിന്നിലാക്കിയിട്ടുണ്ട്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.

എ.എ.പിയുടെ ലാൽജിത് സിങ് ഭുള്ളർ, അകാലിദൾ നേതാവ് വിർസ സിങ് വാൽതോഹ എന്നിവരും ഇവിടെ മത്സരരംഗത്തുണ്ട്. 2023 ഫെബ്രുവരിയിൽ അമൃത്പാലിന്‍റെ ആഹ്വാന പ്രകാരം ഒരു സംഘമാളുകൾ പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് വാരിസ് ദേ പഞ്ചാബ് നേതാക്കളെ അറസ്റ്റു ചെയ്തത്. ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്ത അമൃത്പാലിനെ പിന്നീട് ദിബ്രുഗഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു. 

Tags:    
News Summary - Fighting Polls From Jail, Radical Preacher Amritpal Singh Leads Punjab Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.