ജമ്മു-കശ്മീർ വോട്ടർമാരിൽ റെക്കോഡ് വർധന

ജമ്മു: 7ജമ്മു-കശ്മീരിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 7.72 ലക്ഷത്തിലധികം പുതിയ വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. പട്ടികയിൽ 83,59,771 വോട്ടർമാരാണുള്ളത്. 42,91,687 പുരുഷന്മാരും 40,67,900 സ്ത്രീകളും 184 ട്രാൻസ്ജെൻഡർമാരുമാണെന്ന് ജമ്മു-കശ്മീരിലെ ജോയന്റ് ചീഫ് ഇലക്ടറൽ ഓഫിസർ അനിൽ സൽഗോത്ര പറഞ്ഞു.

2019ൽ 370ാം വകുപ്പ് റദ്ദാക്കുകയും ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ആദ്യമായാണ് വോട്ടർ പട്ടിക പുതുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.

അന്തിമ പട്ടികയിൽ 7,72,872 വോട്ടർമാർ കൂടി-10.19 ശതമാനം. റെക്കോഡാണിത്. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 11,28,672 അപേക്ഷ ലഭിച്ചു. അതിൽ 12,096 എണ്ണം തള്ളി. 18-19 വയസ്സിനിടയിലുള്ളവരെ ഉൾപ്പെടുത്താനുള്ള 3,01,961 അപേക്ഷ കിട്ടി. നീക്കം ചെയ്യാൻ 4,12,157 അപേക്ഷ ലഭിച്ചതിൽ 53,935 എണ്ണം നിരസിച്ചു.

613 പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. അന്തിമ പട്ടികയിലെ ലിംഗാനുപാതം 921ൽനിന്ന് 948 ആയി. ഇത് സെൻസസ് ലിംഗാനുപാതത്തേക്കാൾ വളരെ കൂടുതലാണ് -അനിൽ സൽഗോത്ര കൂട്ടിച്ചേർത്തു. 

Tags:    
News Summary - Final electoral roll of Jammu and Kashmir released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.