സൈറസ് മിസ്ട്രിയുടെ കാർ അപകടത്തിന് പിന്നാലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ദേശീയപാത അതോറിറ്റി

പൂണെ: സൈറസ് മിസ്ട്രിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതിന് പിന്നാലെ അപകടസ്ഥലത്ത് ​'ഗോ സ്ലോ' ബോർഡ് സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അതേസമയം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇപ്പോഴും പ്രദേശത്ത് റമ്പിൾ സ്ട്രിപ് സ്ഥാപിച്ചിട്ടില്ല. മൂന്ന് വരിപാത രണ്ട് വരിയായി ചുരുങ്ങുന്ന പ്രദേശം എൽ ആകൃതിയിലുള്ള മരണക്കെണിയാണ്.

നേരത്തെ ഹൈവേയിലെ ബ്ലാക്ക്സ്‍പോട്ടുകളെ കുറിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാക്ക്സ്‍പോട്ടിന് 150 മീറ്റർ അകലെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിലെ നിരവധി സ്ഥലങ്ങളിൽ ബ്ലാക്ക്സ്‍പോട്ട് ഉണ്ടെങ്കിലും മിസ്ട്രിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിലിൽ ഇപ്പോഴും മുന്നറിയിപ്പ് ബോർഡുകളില്ല.

സൂ​ര്യ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ലെ റോ​ഡ് ഡി​വൈ​ഡ​റി​ലാ​ണ് മിസ്ത്രി സഞ്ചരിച്ച കാ​ർ ഇ​ടി​ച്ച​ത്. മി​സ്ത്രി​യും (54) കു​ടും​ബ​സു​ഹൃ​ത്ത് ജ​ഹാം​ഗീ​ർ ബി​ൻ​ഷാ പ​ന്തൊ​ളെ​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ബി​ൻ​ഷാ​യു​ടെ സ​ഹോ​ദ​ര​ൻ ഡാ​രി​യ​സ് പ​​ന്തൊ​ളെ, ഭാ​ര്യ പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ന​ഹി​ത എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ മും​ബൈ സ​ർ എ​ച്ച്.​എ​ൻ ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡോ. ​അ​ന​ഹി​ത​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ കാ​ർ 180-190 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി.

Tags:    
News Summary - Finally, NHAI puts up signboard to warn motorists at mishap site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.