ബംഗളൂരു: കാശി യാത്ര നടത്താനുദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത് സര്‍ക്കാറിെൻറ പരിഗണനയില്‍. കൈലാസയാത്രക്ക് 30,000 രൂപവരെ സഹായധനമനുവദിക്കുന്ന മാതൃകയിലാണ് കാശിയാത്രക്കും തുക അനുവദിക്കാന്‍ ആലോചിക്കുന്നതെന്ന് മുസറായ് മന്ത്രി ശശികല ജോലെ പറഞ്ഞു.
കൂടിയാലോചനക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. ബി.ജെ.പി എം.എല്‍.എ തേജസ്വി ഗൗഡയുടെ ചോദ്യത്തില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
മുസറായ് വകുപ്പിന് കീഴിലെ സി. വിഭാഗത്തില്‍ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ക്ഷേത്രങ്ങളുടെ വികസനത്തിന് കൂടുതല്‍ തുക കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, ആവശ്യത്തിന് വരുമാനം ലഭിക്കാത്തത് പ്രതിസന്ധിയാകുകയാണ്. അതേസമയം എ,ബി വിഭാഗം ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.