ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാല ഭരണകാര്യാലയത്തിനു സമീപം അനധികൃതമായി ബിരിയാണിവെച്ചുവെന്ന് ആരോപിച്ച് നാലു വിദ്യാർഥികൾക്ക് പിഴ ശിക്ഷ. സർവകലാശാലയുടെ മുതിർന്ന പ്രോക്ടർ കൗശൽ കുമാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് നാലു പേരും 6000നും 10000 രൂപക്കും ഇടയിൽ പിഴ അടക്കണം. പത്തു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഭരണകാര്യാലയ കെട്ടിടത്തിെൻറ മുൻവശത്തു ബിരിയാണി പാകം ചെയ്യുകയും മറ്റ് വിദ്യാർഥികളോടൊന്നിച്ച് കഴിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.