മുംബൈ: മാസ്ക് ധരിക്കാത്തതിനാൽ പിഴ അടക്കാൻ ആവശ്യപ്പെട്ട കോർപറേഷൻ ജീവനക്കാരിയെ യുവതി മർദിച്ചു. മുംബൈയിലെ കണ്ടിവാലിയിലാണ് സംഭവം.
ബ്രിഹാൻ മുംബൈ കോർപറേഷൻ ജീവനക്കാരിയെയാണ് യുവതി മർദിച്ചത്. ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മാസ്ക് ധരിക്കാതെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. കണ്ടിവാലി ലിങ്ക് റോഡിലെ മഹാവിർ നഗർ ട്രാഫിക് സിഗ്നലിലെത്തിയപ്പോൾ യുവതിയെ കോർപറേഷൻ ജീവനക്കാരി തടഞ്ഞുനിർത്തുകയായിരുന്നു. നഗരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കോർപറേഷൻ നിയോഗിച്ചതായിരുന്നു ജീവനക്കാരിയെ.
മാസ്ക് ധരിക്കാത്തതിന് പിഴ അടക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. 200 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴ. ഇതോടെ യുവതി ജീവനക്കാരിയോട് തർക്കിക്കുകയായിരുന്നു. പിന്നീട് ജീവനക്കാരിയെ മർദിക്കുകയും ചെയ്തു.
യുവതി ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചാർകോപ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.