ട്രെയിനിൽ പുകവലിച്ചതിന് പിഴയീടാക്കി; പ്രതികാരമായി വ്യാജ ബോംബ് ഭീഷണി

ബംഗളൂരു: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് ഡൽഹിയിൽനിന്ന്​ ബംഗളൂരുവിലേക്കുള്ള കർണാടക എക്സ്പ്രസിലെ യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിൻ യാത്രക്കിടെ പുകവലിച്ചതിന് യാത്രക്കാരനായ സഹോദരനിൽനിന്ന് ആർ.പി.എഫ് പിഴ ഈടാക്കിയതിൽ പ്രകോപിതനായി ഡൽഹിയിലുള്ള യുവാവാണ് ബോംബ് വെച്ചിട്ടുണ്ടെന്ന്​ ഫോണിലൂടെ അറിയിച്ചതെന്ന്​ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഡിസംബർ 13ന് രാത്രി 9.15ന് ഡൽഹിയിൽനിന്നും പുറപ്പെട്ട ട്രെയിൻ ബുധനാഴ്ച ഉച്ചക്ക് 1.40 ഒാടെയാണ് ബംഗളൂരുവിലെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് ആഗ്രയിലെ റെയിൽവേ സുരക്ഷ സേനക്ക് ഫോൺ കാൾ ലഭിക്കുന്നത്. ഈ സമയം ട്രെയിൻ ആന്ധ്രപ്രദേശിലെ ധർമവാരം സ്​​േറ്റഷനിൽ എത്തിയിട്ടുണ്ടായിരുന്നു. രാത്രി 11ഒാടെ സ്​റ്റേഷനിലെ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ട്രെയിൻ പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബുധനാഴ്ച പുലർച്ച മൂന്നുവരെ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

ആഗ്ര സ്​റ്റേഷനിൽനിന്നും യാത്രക്കാരിലൊരാളായ യുവാവിൽനിന്നും ട്രെയിനിൽ പുകവലിച്ചതിന് പിഴ ഈടാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഡൽഹിയിലുള്ള സഹോദരനെ വിളിച്ച് കാര്യം പറഞ്ഞു. ആഗ്ര സ്​റ്റേഷനിലേക്ക് വിളിച്ച് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കാൻ സഹോദരനോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

ഫോൺ കാൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലുള്ള സഹോദരനെ പിടികൂടുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നീട് കലബുറഗിയിലെ വാഡി ജങ്ഷൻ സ്​റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യാത്രക്കാരനായ യുവാവിനെയും പിടികൂടി.

Tags:    
News Summary - Fined for smoking on train, Fake bomb threat in retaliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.