ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയതിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്. യോഗ ഗുരു ബാബ രാംദേവ് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണെന്നും ഹിന്ദുക്കൾ അക്രമവിരുദ്ധരാണെന്ന് പറയുന്നതിൽ യുക്തിയിെല്ലന്നുമുള്ള പരാമർശത്തിലാണ് കേസ്. ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ വിവാദ പരമാർശം.
‘‘രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണ്. ഒരു പ്രചാരകനെന്ന നിലയിൽ നിങ്ങൾ ഇതിഹാസത്തെ കുറിച്ച് വിവരിക്കും. അപ്പോഴും ഹിന്ദുക്കൾക്ക് അക്രമകാരികളാവാൻ സാധിക്കില്ലെന്ന് വാദിക്കും. അക്രമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മതമുണ്ടെന്നും ഹിന്ദുക്കൾ അങ്ങനെ ചെയ്യില്ലെന്നും പറയുന്നതിന് പിന്നിലെ യുക്തി എന്താണ്? ’’എന്നായിരുന്നു യെച്ചൂരിയുടെ പരാമർശം.
ഹിന്ദുക്കളാരും അക്രമികളല്ലെന്ന പ്രജ്ഞ ഠാക്കൂറിൻെറ പ്രസ്താവനക്കുള്ള മറുപടിയായിട്ടായിരുന്നു യെച്ചൂരിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.