ന്യൂഡൽഹി: പ്രമുഖ വനിത മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ വഞ്ചന, കള്ളപ്പണ ഇടപാട്, ജീവകാരുണ്യ പ്രവർത്തന ഫണ്ട് വെട്ടിപ്പ് തുടങ്ങിയവക്ക് കേസെടുത്ത് യു.പി പൊലീസ്. ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിെൻറയും കടുത്ത വിമർശകയായ റാണ അയൂബിനെതിരെ ഹിന്ദുത്വ പ്രചാരകരായ ഹിന്ദു ഐ.ടി സെൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അസം, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരെയും പ്രളയബാധിതരെയും സഹായിക്കാൻ പണം പിരിച്ചുവെന്നും അതിൽ ക്രമക്കേടുണ്ടെന്നുമാണ് ഹിന്ദുത്വ ഗ്രൂപ്പിെൻറ ആരോപണം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈനായി ഫണ്ട് പിരിച്ചത് സർക്കാറിെൻറ അനുമതി കൂടാതെയാണ്.
ഈ പരാതികളിൽ അന്വേഷണത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗാസിയാബാദിൽ 72കാരനായ വയോധികനെ തട്ടിക്കൊണ്ടു പോകുകയും 'ജയ് ശ്രീറാം' വിളിക്കാൻ മടിച്ചതിന് താടി മുറിക്കുകയും ചെയ്തതിെൻറ വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നതിന് റാണ അയൂബിനെതിരെ െഎ.ടി നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.