അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്

പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ നടി പൂനം പാണ്ഡെക്കെതിരെ കേസ്. ചാപ്പോളി ഡാമിൽ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നൽകിയത്.

വീഡിയോ ചിത്രീകരിച്ച അജ്ഞാതനായ വ്യക്തിക്കെതിരെ കനകോണ പൊലീസ് മറ്റൊരു എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് അശ്ലീല വിഡിയോ ചിത്രീകരിക്കുന്നതിന്‍റെ ഭാഗമായിപൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്തെന്നാണ് പരാതി.

കൂടാതെ, ജലവിഭവ വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയർ സബ് ഡിവിഷൻ -2 വർക്ക്സ് ഡിവിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഗോവ എസ്.പി പങ്കജ് കുമാർ സിങ് പറഞ്ഞു.

സംഭവത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ജലവിഭവ മന്ത്രി ഫിലിപ്പ് നേരി റോഡ്രിഗസ് എന്നിവരുടെ രാജി ആവശ്യപ്പെട്ട് ഗോവ ഫോർവേഡ് പാർട്ടി ഉപാധ്യക്ഷനും വക്താവുമായ ദുർഗദാസ് കാമത്ത് രംഗത്തെത്തി. പ്രമോദ് സാവന്ത് നയിക്കുന്ന ബി.ജെ.പി സർക്കാർ ഗോവയെ അശ്ലീല കേന്ദ്രമാക്കി മാറ്റുകയാണെന്നും ഇത് സംസ്ഥാനത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്നും കാമത്ത് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.