വൈദ്യുതി മോഷണം: അഅ്​സം ഖാ​െൻറ ഭാര്യക്കെതിരെ കേസ്​

ന്യൂഡൽഹി: വൈദ്യുതി മോഷണ കേസിൽ മുതിർന്ന സമാജ്​വാദി പാർട്ടി നേതാവും രാംപുർ എം.പിയുമായ അഅ്​സം ഖാ​​​െൻറ ഭാര്യക് കെതിരെ ഉത്തർപ്രദേശ്​ പൊലീസ്​ എഫ്​.ഐ.ആർ​ രജിസ്​റ്റർ ചെയ്​തു. അഅ്​സം ഖാ​​​െൻറയും ഭാര്യ തജീന ഫാത്തിമയുടെയും ഉടമസ്ഥതയിലുള്ള റിസോർട്ടിലേക്ക്​ വൈദ്യുതി മോഷ്​ടിച്ച സംഭവത്തിലാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. വൈദ്യുതി മീറ്ററിൽ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഘടിപ്പിച്ച്​ കൂടുതൽ വൈദ്യുതി ഉപയോഗിച്ചുവെന്നതാണ്​ കേസ്​.

തജീനയുടെ പേരിലാണ്​ വൈദ്യുത കണക്​ഷൻ എടുത്തിരുന്നത്​. അഞ്ച്​ കിലോ വാൾട്ട്​ വൈദ്യുതി ഉപയോഗിക്കാനുള്ള മീറ്ററാണ്​ ഇവർ രജിസ്​റ്റർ ചെയ്​തിരുന്നത്​. എന്നാൽ കൂടുതൽ വൈദ്യുതി പണമടക്കാതെ ഉപയോഗിക്കുന്നതിന്​ മീറ്ററുമായി ഘടിപ്പിക്കാതെ മൂന്നു ഫേസുകൾ കൂടി ഇവർ സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ്​ രാംപുർ പൊലീസ്​ സ്​റ്റേഷനിൽ തജീന ഫാത്തിമക്കെതിരെ കേസ്​ ഫയൽ ചെയ്​തത്​.

നേരത്തെ, എരുമയെ മോഷ്​ടിച്ചെന്നാരോപിച്ച്​ അഅ്​സം ഖാനെതിരെയും കേസെടുത്തിരുന്നു.

Tags:    
News Summary - FIR lodged against Azam Khan's wife for electricity theft in Rampur resort - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.