ഹൈദരാബാദ്: തെലങ്കാനയിൽ ഭൂഗർഭ ജലവൈദ്യുതി നിലയത്തിലുണ്ടായ തീപിടിത്തത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപറേഷൻ (ടി.എസ് ജൻകോ) ജീവനക്കാരും രണ്ടുപേർ അമര രാജ ബാറ്ററി കമ്പനി ജീവനക്കാരുമാണ്.
ആന്ധ്രയുമായി സഹകരിച്ച് കൃഷ്ണ റിസർവോയറിനോട് ചേർന്നുള്ള ശ്രീശൈലം ജലവൈദ്യുതി നിലയത്തിൽ വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. 11 പേരെ രക്ഷപ്പെടുത്താനായെങ്കിലും ഭൂഗർഭ നിലയത്തിെൻറ പ്രധാന കവാടം പുകമൂലം അടഞ്ഞതോടെ ഒമ്പതുപേർ ടണലിൽ അകപ്പെട്ടു.
ശ്രീശൈലം ഡാമിന്റെ തീരത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ പവർ ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുന്ന സമയത്ത് പവർ പ്ലാന്റിൽ 25 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ആന്ധപ്രദേശിനെയും തെലങ്കാനയേയും വിഭജിക്കുന്ന കൃഷ്ണ നദിക്ക് കുറുകെയാണ് ഡാം. ആറ് പവർ ജനറേറ്ററുകളാണ് ഇവിടെയുള്ളത്. നാലാമത്തെ ജനറേറ്ററിലാണ് തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.