നോയിഡയിൽ വൻ തീപിടിത്തം; രണ്ടു​ കുട്ടികൾ മരിച്ചു

നോയിഡ: യു.പിയിലെ നോയിഡയിൽ 150ഓളം കുടിലുകൾ കത്തിനശിച്ചു. രണ്ടു​ കുട്ടികൾ മരിച്ചു. ഞായറാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയാണ്​ ബെഹലോപുർ ഗ്രാമത്തിനടുത്തുള്ള ജെ.ജെ ക്ലസ്​റ്ററിൽ തീപിടിത്തമുണ്ടായത്​.

ഡസനോള​ം ഫയർ യൂനിറ്റുകളുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാറ്റുവീശുന്നതു കാരണം പുക അടങ്ങിയില്ല. 150ഓളം കുടിലുകൾ കത്തിയമർന്നുവെന്നും രണ്ടു​ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തുവെന്നും ​ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ഹരീഷ്​ ചന്ദർ പറഞ്ഞു. തീപിടിത്തത്തി​െൻറ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - fire break at noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.