ന്യൂഡൽഹി: പാർലമെൻറ് വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലെ ആറാം നമ്പർ മുറിയിലാണ് തീ പടർന്നത്. മറ്റുഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടില്ല.
ഫയർഫോഴ്സിൻെറ അഞ്ച് യൂനിറ്റുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ അറിയിച്ചു.
രാവിലെ 7.30നാണ് തീപ്പിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഡൽഹി ഫയർ സർവിസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.