ചെന്നൈയിലേക്ക്​ ജല ട്രെയിൻ; 50 വാഗണുകളിലായി 25 ലക്ഷം ലിറ്റർ വെളളം

ചെന്നൈ: കൊടിയ വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക്​ വെള്ളവുമായ ആദ്യ ട്രെയിൻ പുറപ്പെട്ടു. വെല്ലൂർ ജില്ലയില െ ജോലാർപേട്ട റെയിൽവേ സ്​റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ 25 ലക്ഷം ലിറ്റർ വെള്ളമാണ്​ കൊണ്ടുവരുന്നത്​. 50 വാഗണുകളിലായാണ്​ വെള്ളം എത്തിക്കുന്നത്​. ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിൻ എത്തുക.

ആദ്യട്രെയിന്‍ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തില്‍ വെള്ളമെത്തിക്കും. ജോലാർപേട്ടയിൽ നിന്ന്​ വില്ലിവാക്ക​െത്തത്താൻ അഞ്ചു മണിക്കൂറോളം സമയമെടുക്കും. ജോലാർപേട്ട റെയിൽവേ സ്​റ്റേഷനിലേക്ക്​ 3.5 കിലോമീറ്റർ അകലെയുള്ള പമ്പ്​ ഹൗസിൽ നിന്ന്​ പൈപ്പ്​ വ​ഴിയാണ്​ വാഗണുകളിൽ വെള്ളം നിറക്കുന്നത്​.

ജല വാഗണുകളുമായുള്ള ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍നിന്ന് റെയില്‍വേ ഈടാക്കുന്നത്. തമിഴ്​നാട്​ സർക്കാർ വെള്ളത്തിനായി 65 കോടി രൂപ​ നീക്കിവെച്ചിട്ടുള്ളത്​. ചെന്നൈ മെട്രോ വാട്ടർ ഓരോ ദിവസവും 10 ദശലക്ഷം വെള്ളം വിതരണം ചെയ്യാനാണ്​ തീരുമാനിച്ചിരിക്കുന്നത്​.

Tags:    
News Summary - First 50-Wagon Train Carrying Water For Chennai Leaves For Parched City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.